ഐ എസ് എൽ ഫൈനൽ കൊച്ചിയിലേക്കോ??, കൂടാതെ ഐ എസ് എൽ പ്ലേ ഓഫിനെ പറ്റി ഒരു പ്രധാന അപ്ഡേറ്റും..

ഐ എസ് എൽ ഫൈനൽ കൊച്ചിയിലേക്കോ??, കൂടാതെ ഐ എസ് എൽ പ്ലേ ഓഫിനെ പറ്റി ഒരു പ്രധാന അപ്ഡേറ്റും..

ഐ എസ് എൽ ഫൈനൽ കൊച്ചിയിലേക്കോ??, കൂടാതെ ഐ എസ് എൽ പ്ലേ ഓഫിനെ പറ്റി ഒരു പ്രധാന അപ്ഡേറ്റും..
(Pic credit :Twitter )

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ. എന്നാൽ ഇത് വരെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന്റെ തീയതിയോ വേദിയോ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഇതിനെ പറ്റി ഒരു പ്രധാനപെട്ട അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

മാർച്ച്‌ 17 ന്നോ അല്ലെങ്കിൽ 18 ന്നോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ നടക്കാനാണ് സാധ്യതയെന്നാണ് അദ്ദേഹം പറയുന്നത്.മുംബൈ കൊൽക്കത്ത കൊച്ചി ഈ മൂന്നു വേദികളിൽ ഏതെങ്കിലുമാകും ഫൈനലിനെന്നാണ് മാർക്കസിന്റെ റിപ്പോർട്ട്‌. മാത്രമല്ല ഈ വർഷത്തെ ഐ എസ് എൽ പ്ലേ ഓഫിനെ പറ്റിയുള്ള പ്രധാനപെട്ട അപ്ഡേറ്റ് കൂടി അദ്ദേഹം പുറത്ത് വിട്ടിരിക്കുകയാണ്.

ഈ വർഷം ആറു ടീമുകളാണ് പ്ലേ ഓഫിൽ കളിക്കുക. ഇതിൽ മൂന്നാമതും ആറമതും നിൽക്കുന്ന ടീം തമ്മിൽ ഒരു മത്സരവും നാലാമതും അഞ്ചാമതും നിൽക്കുന്ന ടീമും തമ്മിൽ ഒരു മത്സരവും കളിക്കും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർ യഥാക്രമം ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിൽക്കുന്ന ടീമുകളുമായി ഹോമിൽ എവേയിലും മത്സരങ്ങൾ കളിക്കും.ഈ മത്സരങ്ങളിൽ വിജയിക്കുന്നവർ ഫൈനലിൽ ഏറ്റുമുട്ടും.

കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page